യു.ഡി.എഫ് ഭരിച്ച അഞ്ച് വര്‍ഷങ്ങള്‍ സുവര്‍ണ കാലഘട്ടം: ഗവര്‍ണര്‍ പി. സദാശിവം

യു.ഡി.എഫ് ഭരിച്ച അഞ്ച് വര്‍ഷങ്ങള്‍ സുവര്‍ണ കാലഘട്ടം: ഗവര്‍ണര്‍ പി. സദാശിവം

p.sathasivamതിരുവനന്തപുരം: യു.ഡി.എഫ് ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ പി. സദാശിവം. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ പുരോഗതിയുടെ പാതയിലാണെന്നും കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തെക്കാള്‍ മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുമെന്നും കണ്ണൂര്‍ വിമാനത്താവള നിര്‍മാണം 50% പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍.
അതേസമയം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തരുതെന്നും ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ശക്തമായ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു നിയമസഭയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.