പ്രേതവുമായി ജയസൂര്യ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില് ഇടം നേടിയ ജയസൂര്യ നായകനാകുന്ന ചിത്രമാണ് പ്രേതം. കഴിഞ്ഞവര്ഷം ജയസൂര്യക്ക് വിജയം സമ്മാനിച്ച സു സുധി വാത്മീകത്തിന്റെ സംവിധായകന് രഞ്ജിത്ത് ശങ്കറാണ് പ്രേതം ഒരുക്കുന്നത്.
നിഴലുകള് എന്ന ഹൊറര് സീരിയലിന് തിരക്കഥ എഴുതിക്കൊണ്ടാണ് താന് ഈ മേഖലയിലേക്ക് കടന്നുവന്നതെന്നും പ്രേതം തികച്ചും ഒരു ഹൊറര് കോമഡി ചിത്രമാണെന്നും സംവിധായകന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
അജു വര്ഗീസും ചിത്രത്തില് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. ജയസൂര്യയും രഞ്ജിത്തും ചേര്ന്ന് ഡ്രീം ആന്റ് ബിയോണ്ടിന്റെ ലേബലിലാണ് ചിത്രം നിര്മ്മിക്കുന്നത്. ജയസൂര്യയുടെ സൂപ്പര് ഹിറ്റ് ചിത്രമായിരുന്ന പുണ്യാളന് അഗര്ബത്തീസ് ഒരുക്കിയതും രഞ്ജിത്തായിരുന്നു.
Photo Courtesy : google/images may subject to copyright

