പിന്നണി ഗായിക ഷാന്‍ ജോണ്സണ് അന്തരിച്ചു
ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ മകളും പിന്നണി ഗായികയുമായ ഷാന്‍ ജോണ്സണ് (29) അന്തരിച്ചു. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 2011ലാണ് ജോണ്സണ് മാസ്റ്റര്‍ അന്തരിച്ചത്. ഒരു വര്‍ഷത്തിനുശേഷം ഷാനിന്റെ സഹോദരന് റെന്‍ ജോണ്സണ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. എങ്കെയും എപ്പോതും, പ്രെയ്സ് ദ ലോര്‍ഡ്, പറവൈ, തിര എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഷാന്‍ ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിന് ഈണം നല്‍കിയിട്ടുണ്ട്.
Photo Courtesy : google/images may subject to copyright