സഞ്ജു വി. സാംസൺ ഇനി ഡൽഹി ഡെയർ ഡെവിൾസിന് സ്വന്തം

സഞ്ജു വി. സാംസൺ  ഇനി ഡൽഹി ഡെയർ ഡെവിൾസിന് സ്വന്തം

1417698636sanju_samsonബാംഗളൂരു: മലയാളി താരം സഞ്ജു വി. സാംസൺ ഇനി ഡൽഹി ഡെയർ ഡെവിൾസിന് സ്വന്തം. ഇത്തവണത്തെ ഐ.പി.എൽ ലേലത്തിൽ 4.20 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ഡെയർ ഡെവിൾസ് സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു സഞ്ജുവിൻെറ അടിസ്ഥാന വില. രാജസ്ഥാൻ റോയൽസിനുവേണ്ടിയായിരുന്നു കഴിഞ്ഞ രണ്ട് തവണയും സഞ്ജു കളിച്ചത്.
കഴിഞ്ഞ സീസണുകളിൽ സഞ്ജു കാഴ്ച വെച്ച മികച്ച പ്രകടനം ആണ് ഇത്തവണ ലേലത്തിൽ പ്രകടമായത്. രാജസ്ഥാനെ കളിയിൽ നിന്നും വിലക്കിയതിനെ തുടർന്നാണ് സഞ്ജുവിന് ക്ലബ്‌ മാറേണ്ടി വന്നത്. റൈസിംഗ് പൂനെ അവസാനം വരെ സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രെമിച്ചെങ്കിലും ഒടുവിൽ ഡെയർ ഡെവിൾസ് തന്നെ സഞ്ജുവിനെ സ്വന്തമാക്കി.
ഇംഗ്ലീഷ് ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സണെ 3.5 കോടി രൂപക്ക് ഐ.പി.എൽ തുടക്കക്കാരായ പൂണെ സൂപ്പർ ജയൻറ്സ് സ്വന്തമാക്കി. എം.സ് ധോണിയാണ് ടീമിൻെറ ക്യാപ്റ്റൻ. ഇന്ത്യൻ താരം ഇഷാന്ത് ശർമയെ പൂണെ വിളിച്ചെടുത്തു. 3.8 കോടി രൂപയാണ് ഇഷാന്തിന് ലഭിച്ചത്.

 

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.