രാഷ്ട്രീയക്കാര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം വിശ്വസിക്കാന്‍ കൊള്ളാം: കെ.എം മാണി
കോട്ടയം: രാഷ്ട്രീയക്കാര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം വിശ്വസിക്കാന്‍ കൊള്ളാമെന്ന് കെ.എം മാണി എം.എല്‍.എ. കുഞ്ഞാലിക്കുട്ടിക്ക് രണ്ട് മുഖങ്ങളില്ലെന്നും കൂടെ നിന്നാല്‍ ചതിക്കില്ലെന്നും മാണി പറഞ്ഞു.
കെട്ടിപ്പിടിച്ച് പുണരുകയും കുതികാലിന് ചവിട്ടുകയും ചെയ്യുന്നവരാണ് രാഷ്ട്രീയത്തില്‍ ഉള്ളതെന്നും പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മാണി വ്യക്തമാക്കി. കോട്ടയത്ത് മുസ്ലീം ലീഗിന്റെ കേരളയാത്രക്ക് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനം രാജിവെച്ച കെ.എം മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരണമെന്ന് യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടെങ്കിലും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ തിടുക്കമില്ലെന്നാണ് മാണി പ്രതികരിച്ചത്.
Photo Courtesy : Google/ Images may be subjected to copyright

