യുവത്വത്തിന്റെ ആവേശവുമായി മെക്‌സിക്കോ

യുവത്വത്തിന്റെ ആവേശവുമായി മെക്‌സിക്കോ

Overview of Mexico Cityഹ്വാട്ടല്‍കോ എന്നത് രാജ്യത്തെ ഏറ്റവും സുന്ദരമായ റിസോര്‍ട്ട് ഗ്രാമമാണ്. മത്സ്യബന്ധന ഗ്രാമമായിരുന്ന ഇവിടെ മെക്‌സിക്കോയിലെ ഭരണാധികാരികള്‍ സുസ്ഥിരമായ വികസന പദ്ധതികള്‍ നടപ്പാക്കി യതോടെ ധാരാളം വിനോദസഞ്ചാരികളെയാണ് നഗരം ആകര്‍ഷിക്കുന്നത്. ഈ നഗരത്തിലെ ആകര്‍ഷകമായ കടല്‍ത്തീരങ്ങള്‍ സ്‌നോര്‍ക്കലിംഗ്, ഡൈവിംഗ്, സര്‍ഫിംഗ് എന്നിവയ്ക്ക് പറ്റിയ പ്രദേശമാണ്. ഇവിടെ സൈക്ലിംഗും ചില സാഹസിക സ്‌പോര്‍ട്‌സും ആകാം. നഗരം വിടുന്നതിന് മുമ്പ് ഇവിടുത്തെ കാപ്പികൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ഉറപ്പുവരുത്തണം.

മെക്‌സിക്കോയിലെ പ്രസിദ്ധമായ മലമ്പ്രദേശ പട്ടണമാണ് ഗ്വാനജ്വാട്ടോ. ഒഴിവുകാലങ്ങള്‍ സുരക്ഷിതമായി ആഘോഷിക്കാന്‍ പറ്റിയ ഇടമാണിത്. എപ്പോഴും നിറമുള്ള വീടുകളാല്‍ അലങ്കരിക്കപ്പെട്ട നഗരമാണിതെന്ന് പറയാം. മെക്‌സിക്കോയിലെ ഏറ്റവും പഴക്കം ചെന്ന ഏതാനും ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ കാത്തിരിക്കുന്നു. ആഘോഷക്കാലമായ ഒക്ടോബര്‍ അവസാനമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ നഗരത്തിലെ ഉത്സവമായി അറിയപ്പെടുന്ന സെര്‍വാന്റിനോയുടെ ഭാഗമായി നഗരത്തില്‍ ഒട്ടേറെ സാംസ്‌കാരിക പരിപാടികള്‍ അധികൃതര്‍ സംഘടിപ്പിക്കാറുണ്ട്.

അവധിക്കാലം ചെലവഴിക്കാനുള്ള ഒരു നഗരമെന്നതിലുപരി, നിങ്ങളുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുന്ന, യുവത്വത്തിന്റെ ഊര്‍ജ്ജം സിരകളില്‍ കുത്തിവെക്കുന്ന രാജ്യമാണ് മെക്‌സിക്കോ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ എത്തിച്ചേരാതിരിക്കരുത്. ഒരിക്കലും നഷ്ടപ്പെടുത്താന്‍ പറ്റാത്തത്രയും കാഴ്ചകളും കേള്‍വികളും നിങ്ങളെ ഇവിടെ കാത്തിരിക്കുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.