ജയരാജനെ കസ്റ്റഡിയില്‍ എടുക്കണമെന്ന വാശി അംഗീകരിക്കാനാവില്ല: പിണറായി വിജയന്‍

ജയരാജനെ കസ്റ്റഡിയില്‍ എടുക്കണമെന്ന വാശി അംഗീകരിക്കാനാവില്ല: പിണറായി വിജയന്‍

pinarayiകോഴിക്കോട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ എടുക്കണമെന്ന സി.ബി.ഐയുടെ വാശി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജയരാജന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഇതു കണക്കിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള നീക്കം സി.ബി.ഐ ഉപേക്ഷിക്കണമെന്നും പിണറായി പറഞ്ഞു.

ജയരാജനെ കേസില്‍ പ്രതി ചേര്‍ത്തതിനു പിന്നില്‍ ആര്‍.എസ്.എസിന്റെ ഗൂഡാലോചനയാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് നേരത്തെ വ്യക്തമായതാണെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ താല്്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍.എസ്.എസിനെ തൃപ്തിപ്പെടുത്താനാണെങ്കില്‍ ജയരാജനെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.