ദിവസം മുഴുവനും ആരോഗ്യത്തോടെയിരിക്കാന്
ദിവസം മുഴുവനും അലസതയും ക്ഷീണവും നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ദിവസവും ആരോഗ്യത്തോടെയിരിക്കാന് ചില നിര്ദ്ദേശങ്ങള്…
1. സൂര്യന് ഉദിക്കും മുമ്പേ ഉണരുക
നേരത്തേ ഉറങ്ങുകയും നേരത്തേ ഉണരുകയും ചെയ്യുന്നതാണ് ആരോഗ്യത്തിന് ഉത്തമം. മനസ്സില് ശുഭാപ്തിവിശ്വാസവും ശുഭചിന്തകളും വിശുദ്ധിയും നിറയ്ക്കാന് പുലര്കാലങ്ങള്ക്കാവുമെന്നാണ് വിദഗ്ധര് സൂചിപ്പിക്കുന്നത്. ധ്യാനത്തിനും യോഗയ്ക്കുമെല്ലാം പറ്റിയ സമയം കൂടിയാണിത്.
2. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
ദീര്ഘ സമയത്തെ ഉറക്കത്തിനുശേഷം നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്ജ്ജവും പോഷകവും പ്രദാനം ചെയ്യുന്ന പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന പ്രാതല് ഒഴിവാക്കിയാല് ദിവസം മുഴുവന് നിങ്ങള് ക്ഷീണിതനായിരിക്കും.
3. ഒരു മണിക്കൂര് എങ്കിലും വ്യായാമം ചെയ്യുക
ശാരീരിക ക്ഷമതയും ആരോഗ്യവും വര്ധിപ്പിക്കുവാനായി ദിവസവും വ്യായാമം ചെയ്യാം. പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധശേഷി വര്ധിപ്പിച്ച് വിവിധരോഗങ്ങളില് നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
4. ധാരാളം വെള്ളം കുടിക്കുക
ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക. ഡീഹൈഡ്രേഷന് നമ്മുടെ ശരീരത്തെ വളരെയധികം മോശമായി ബാധിക്കുന്നു. ഇത് ഒഴിവാക്കാന് ധാരാളം വെള്ളം കുടിക്കുക.
5. ജങ്ക് ഫുഡ്സ് ഒഴിവാക്കുക
ആരോഗ്യകരമായ ദിവസത്തിന് ആരോഗ്യസമ്പന്നമായ ഭക്ഷണം അത്യാവശ്യമാണ്. അനാവശ്യ ചേരുവകളും കൊഴുപ്പുമടങ്ങിയ ഭക്ഷണത്തിന് അമിതപ്രാധാന്യം നല്കാതിരിക്കുക. പഴങ്ങളും പരിപ്പ് വര്ഗ്ഗങ്ങളും ഭക്ഷണത്തില് ഉള്പ്പെടുത്താന് ശ്രദ്ധിക്കുക.
Photo Courtesy : Google/ images may be subject to copyright
