പോലീസില്‍ കീഴടങ്ങില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: പോലീസില്‍ കീഴടങ്ങില്ലെന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍. പോലീസിനു വേണമെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യാമെന്ന് അധ്യാപക, വിദ്യാര്‍ഥി യൂണിയന്റെ സംയുക്ത യോഗത്തിന് ശേഷം അവര്‍ അറിയിച്ചു.
ജെ.എന്‍.യുവിലെ സംഭവ വികാസങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച സമിതി പുന:സംഘടിപ്പിക്കണമെന്നും രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പോലീസിനെ ഭയന്നല്ല, ഒരു വിഭാഗം ആളുകളുടെ പ്രതികരണം ഭയന്നാണ് ഒളിവില്‍ കഴിഞ്ഞതെന്നും അറിയിച്ച വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച രാത്രിയാണ് കാമ്പസിലെത്തിയത്.
അതേസമയം വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയ അധ്യാപകര്‍ അറിയിച്ചു. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ആനന്ദ് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Photo Courtesy: Google/ images are subject to copyright