കേരളത്തില്‍ മെയ് 16ന് വോട്ടെടുപ്പ്; മെയ് 19ന് വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ് 16നാണ് വോട്ടെടുപ്പും മെയ് 19ന് വോട്ടെണ്ണലും നടക്കും. ഏപ്രില്‍ 22നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രില്‍ 29 വരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസരം. 30ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. പത്രികകള്‍ പിന്‍വലിക്കാന്‍ മേയ് രണ്ടു വരെയാണ് സമയം. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമില്‍ രണ്ട് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളില്‍ ആറ് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
Photo Courtesy : Google/ images may be subject to copyright