കനയ്യ കുമാര്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തും

കനയ്യ കുമാര്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തും

kanhaiya-kumar_650x400_81457076102ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയ ന്‍ നേതാവ് കനയ്യ കുമാര്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കനയ്യ പ്രചരണം നടത്തുന്നത്. ഇടതുസംഘടനയിലെ എല്ലാ വിദ്യാര്‍ത്ഥികളും കനയ്യക്കൊപ്പം പ്രചാരണം നടത്തുമെന്നും സംഘടനയിലെ യുവാക്കളുടെ ശക്തിയെന്താണെന്ന് രാജ്യം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യകുമാര്‍ തിരഞ്ഞടുപ്പ് പ്രചാരണം നടത്തണമെന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ മാധ്യമങ്ങളെ അറിയിച്ചു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കനയ്യ കുമാര്‍ കേരളത്തിലും എത്തുന്നുണ്ട്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.