പി.സി. ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

പി.സി. ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriതിരുവനന്തപുരം: പി.സി. ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൂഞ്ഞാറില്‍ സീറ്റ് നല്‍കാമെന്ന് പി.സി.ജോര്‍ജിന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയെ പിന്തുണക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നും ജോര്‍ജ് എല്‍.ഡി.എഫിന്റെ ഘടകകക്ഷിയല്ലെന്നും കോടിയേരി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന കാര്യം ഒരാള്‍ക്ക് മാത്രം തീരുമാനിക്കാന്‍ സാധിക്കില്ലെന്നും കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവായ പി.സി ജോര്‍ജ് തന്നെയാണ് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥിയായി താന്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അനുമതി ഉണ്ടെന്നും സി.പി.എം ആരെയും ചതിച്ചതായി അറിവില്ലെന്നും ജോര്‍ജ് പ്രസ്താവിച്ചിരുന്നു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.