കെ.പി.എ.സി ലളിത മത്സരരംഗത്തുനിന്ന് പിന്മാറുന്നു

കെ.പി.എ.സി ലളിത മത്സരരംഗത്തുനിന്ന് പിന്മാറുന്നു

kpac-lalitha-65300തൃശ്ശൂര്‍: കെ.പി.എ.സി ലളിത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി സൂചന. താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിന്മാറ്റം.

സിനിമാ തിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും മൂലം മത്സരിക്കാനില്ലെന്ന് കെ.പി.എസി ലളിത പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചു. അതേസമയം ലളിതയെപോലുള്ള സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷത്തിന് മികവ് സമ്മാനിക്കുമെന്നും അവര്‍ക്ക് സമ്മതമെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാമെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇടതുപക്ഷത്തിന്റെ വിജയത്തിന് തടസമാകില്ലെന്നും അന്തിമ പട്ടിക വരുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.