സ്വര്‍ണ്ണവായ്പാ പദ്ധതി: എന്‍.ബി.എഫ്.സികളും പങ്കുചേര്‍ന്നാല്‍…

സ്വര്‍ണ്ണവായ്പാ പദ്ധതി: എന്‍.ബി.എഫ്.സികളും പങ്കുചേര്‍ന്നാല്‍…

rbis-gold-loan-regulation-for-nbfcs-impact-analysis2015 നവംബര്‍ അഞ്ചാം തീയതി കേന്ദ്രസര്‍ക്കാര്‍ മൂന്ന് സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളാണ് നടപ്പിലാക്കിയത്. സ്വര്‍ണ്ണം പണമാക്കി മാറ്റുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം, സ്വര്‍ണ്ണം ബോണ്ടുകളാക്കി മാറ്റാന്‍ കഴിയുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം, ഇന്ത്യ ഗോള്‍ഡ് കോയിന്‍സ് ആന്റ് ബുള്ളിയന്‍ പദ്ധതി എന്നിവയാണ് ഈ മൂന്ന് പദ്ധതികള്‍.

ഇക്കൂട്ടത്തില്‍, സ്വര്‍ണ്ണം പണമാക്കി മാറ്റാനുള്ള പദ്ധതിയായ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി (ജി.എം.എസ്) ഏറെ പ്രതീക്ഷയോടെ കേന്ദ്രസര്‍ക്കാര്‍ ഉറ്റുനോക്കിയിരുന്ന പദ്ധതിയായിരുന്നു. ഇന്ത്യയിലെ സ്വകാര്യ വ്യക്തികളുടെ കൈവശം ആഭരണമായി ഇരിക്കുന്നത് 20,000 ടണ്‍ സ്വര്‍ണ്ണമാണ്. ഇത് നിഷ്‌ക്രിയ സ്വര്‍ണ്ണസമ്പാദ്യമാണ്. ഇതെല്ലാം ബാങ്കുകളിലെ ലോക്കറുകളിലും വീട്ടിലെ സ്വകാര്യ അറകളിലും വിശ്രമിക്കുകയാണ്. ഇതു മൂലം നമ്മുടെ ദേശീയ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഫലപ്രദമായി വിപണിയില്‍ എത്തുന്നില്ല. വെറുതെ അടച്ചുപൂട്ടിവെച്ചിരിക്കുന്ന ഈ സ്വര്‍ണ്ണം മുഴുവന്‍ മുഖ്യ സമ്പദ്ഘടനയിലേക്ക് തിരിച്ചെത്തിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. എല്ലാം വിചാരിച്ചതുപോലെ നന്നായി വന്നാല്‍, ഇന്ത്യയുടെ സ്വര്‍ണ്ണഇറക്കുമതി കുറയ്ക്കാന്‍ കഴിയും, അതുവഴി ഇന്ത്യയുടെ ധനക്കമ്മി എന്നെന്നേക്കുമായി ഇല്ലാതാകും.

എന്നാല്‍ സ്വര്‍ണ്ണനിക്ഷേപദ്ധതിയോടുള്ള ആദ്യകാല പ്രതികരണങ്ങള്‍ പ്രതീക്ഷയോളം എത്തിയില്ല. നവംബര്‍ 18 വരെ ആകെ കിട്ടിയത് 400 ഗ്രാം സ്വര്‍ണ്ണം മാത്രമാണ്. സ്വര്‍ണ്ണം നിക്ഷേപിക്കുന്നവര്‍ക്ക് 2.25 ശതമാനം മുതല്‍ 2.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിട്ടുകൂടിയാണ് ഇത്രയും തണുത്ത പ്രതികരണം. മാത്രമല്ല, ഏറ്റവും കുറഞ്ഞ സ്വര്‍ണ്ണനിക്ഷേപത്തിന്റെ തോത് 500 ഗ്രാമില്‍ നിന്ന് വെറും 30 ഗ്രാമായി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ പദ്ധതി പ്രകാരം നിക്ഷേപകാലാവധി ഏറ്റവും കുറവ് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയും ഇടക്കാലഘട്ടം അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയും ദീര്‍ഘകാല നിക്ഷേപകാലാവധി 10 മുതല്‍ 15 വര്‍ഷം വരെയും ആക്കി നിജപ്പെടുത്തിയിരുന്നു.

ആഭ്യന്തരവും ബാഹ്യവുമായ ചില ഘടകങ്ങളാണ് ഇത്തരം ദുര്‍ബലമായ പ്രതികരണത്തിന് കാരണമായതെന്ന് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബാഹ്യഘടകത്തിലെ ഒരു പ്രധാന കാരണം സ്വര്‍ണ്ണത്തിന്റെ വിലയിടിയുന്ന പ്രവണതയാണ്. അതുകൊണ്ട് സ്വര്‍ണ്ണത്തില്‍ കൂടുതലായി നിക്ഷേപിക്കാന്‍ ജനം താല്‍പര്യം കാട്ടുന്നില്ല. യു.എസിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഇനിയും വര്‍ധിപ്പിച്ചാല്‍ സ്വര്‍ണ്ണവില ഇനിയും ഇടിയുമെന്നും യു.എസ് ഡോളറിന്റെ വില ഉയരുമെന്നും കണക്കുകൂട്ടല്‍ നിലവിലുണ്ട്. സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ പങ്കെടുക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളാണ് സാധാരണക്കാരെ അകറ്റുന്നത്. സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നതിനും സ്വര്‍ണ്ണം ശേഖരിക്കുന്നതിനും ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍, പദ്ധതി പ്രോത്സാഹനത്തിന് തക്കതായ ബാങ്കുകള്‍ക്ക് ഒരു വാഗ്ദാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വസ്തുത എന്നിങ്ങനെ ഒട്ടേറെ ആഭ്യന്തരഘടകങ്ങളും പദ്ധതിയുടെ പരാജയത്തിന് കാരണമായി.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.