കെ.ആര് ഗൗരിയമ്മയുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ചേര്‍ത്തല: ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മയുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ജെ.എസ്.എസിനെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്താനായി അഞ്ച് സീറ്റുകളാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്‍.ഡി.എയുടെ ഭാഗമായ ജെ.എസ്.എസ് വിഭാഗം നേതാവ് രാജന് ബാബുവാണ് ഗൗരിയമ്മയെ മുന്നണിയിലേക്ക് ക്ഷണിച്ചത്. ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും ക്വാട്ടകളില്‍ നിന്നുള്ള സീറ്റുകളാണ് ജെ.എസ്.എസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജെ.എസ്.എസ് എന്‍.ഡി.എയില്‍ ചേര്‍ന്നാല്‍ അരൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ബി.ഡി.ജെ.എസ് നേതാവ് വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
നിയമസഭ സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചുവെന്നും ബി.ജെ.പിയുടെ വര്‍ഗീയതയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും ബി.ജെ.പിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Photo courtesy : Google /images may be subject to copyright