ഇന്ത്യയുടെ സൗന്ദര്യറാണിയെ ഇന്ന് അറിയാം

ഇന്ത്യയുടെ സൗന്ദര്യറാണിയെ ഇന്ന് അറിയാം

_MG_9981കൊച്ചി: ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ ദേശീയ സൗന്ദര്യമത്സരത്തിലെ വിജയിയെ ഇന്ന് അറിയാം. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ സൗന്ദര്യരാവിന് വേദിയാവുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3293 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി നടത്തുന്ന മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍. രാജ്യത്തിന്റെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ സുന്ദരിമാര്‍ പങ്കെടുക്കും.
ഐശ്വര്യ ദിനേശ് (ബാംഗ്ലൂര്‍), ഐശ്വര്യ സഹ്‌ദേവ് ( ഡല്‍ഹി), ആമിന ആദില്‍ മിയാന്‍ (നാഗ്പൂര്‍), അങ്കിത കാരാട്ട് ( മുംബൈ), അപര്‍ണ (മൈസൂര്‍), അര്‍ച്ചന രവി (കൊച്ചി), അസ്മിത കൗശിക് ( ഡല്‍ഹി), ആയുഷി കുമാരി (റാഞ്ചി), ദേവിക ധന്യുണി (വിസാഗ്) എം. കിരണ്‍ ഹിയ ( ആസ്സാം), മീര മിതുന്‍ (ചെന്നൈ), നേഹ ജാ (കൊല്‍ക്കത്ത), പ്രാര്‍ത്ഥന (കൂര്‍ഗ്), പ്രീത് കണ്‍വര്‍ ചൗധരി (മുംബൈ), രശ്മിത ഗൗഡ (ചിക്മംഗ്ലൂര്‍), ഷിഫാലി അറോറ (ഡല്‍ഹി), സ്റ്റൂടി ചോപ്ര (ഡല്‍ഹി), വൈനൈനം സിന്‍സണ്‍ ( നാഗാലാന്റ്) എന്നിവരാണ് 6ാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വേദിയില്‍ മാറ്റുരയ്ക്കുന്നത്. പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമായിരിക്കും സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെയ്ക്കുക.

റെജി ഭാസ്‌കര്‍(പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ഡോ. തോമസ് നെച്ചൂപ്പാടം (സ്‌മൈല്‍ എക്‌സ്‌പേര്‍ട്), ഡോ.ആശ (കോസ്മറ്റോളജിസ്റ്റ്, വാവ് ഫാക്ടര്‍), സാറ കുര്യന്‍ ( മാനേജിംഗ് പാര്‍ട്ണര്‍, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ), ദീപ കര്‍ത്ത ( നര്‍ത്തകി), റോയ് മണപ്പിള്ളില്‍ (സംവിധായകന്‍), മേധ അശോക് (ഗായിക) എന്നിവരടങ്ങുന്ന സമിതിയാണ് സബ് ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുക്കുന്നത്.
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ചവിട്ടുപടിയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ് തുടങ്ങിയ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.
യുണീക് ടൈംസ്, മെഡിമിക്‌സ്, കന്യക, ചുങ്കത്ത് ജ്വല്ലറി, ക്രിയേറ്റീവ് ബോട്ടീക്, മണപ്പുറം ട്രാവല്‍സ്, ദ ഇന്ത്യന്‍ വേള്‍ഡ് വൈഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഗോകുലം പാര്‍ക്ക് ഇന്‍, റിറ്റ്‌സ്, ഐശ്വര്യ അഡ്വര്‍ടൈസേഴ്‌സ്, പറക്കാട്ട് ജ്വല്ലേഴ്‌സ്, ബ്യൂമോണ്ട് ദ ഫേണ്‍, വാവ് ഫാക്ടര്‍, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2016ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.