തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ ഭൂരിപക്ഷം നേടും: വി.എസ് അച്യുതാനന്ദന്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇടതുപക്ഷം ജയിക്കാന്‍ പോവുന്നതില്‍ മുഖ്യമന്ത്രിക്ക് വേവലാതിയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ളവരില് പലരും തോല്ക്കാന് പോവുകയാണെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടെന്നും വി.എസ് വ്യക്തമാക്കി. എല്‍.ഡി.എഫിന് വിജയസാധ്യത ഏറിയതിനാലാണ് മുഖ്യമന്ത്രി പലതും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുണപ്രചാരണം അവസാനിപ്പിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളുമായാണ് വി.എസ് രാഷ്ട്രീയ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
Photo courtesy : Google /images may be subject to copyright