കൊല്ലത്തിന് അഴകായി മിസ് ക്വീന്‍ ഓഫ് ഇന്ത്യ സുന്ദരിമാര്‍

കൊല്ലത്തിന് അഴകായി മിസ് ക്വീന്‍ ഓഫ് ഇന്ത്യ സുന്ദരിമാര്‍

DSC_0163കൊല്ലം: ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തിലെ 17 സുന്ദരിമാര്‍ ചേര്‍ന്ന് ക്രിയേറ്റീവ് സില്‍ക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊല്ലം ബിഷപ് ജെറോം നഗറില്‍ വെച്ച് നടന്ന ചടങ്ങില്‍ റവ: ഫാ: ജോര്‍ജ്ജ് റബിറോ(അഡ്മിനിസ്‌ട്രേറ്റര്‍, ബിഷപ്പ് ജെറോം ട്രസ്റ്റ്) ക്രിയേറ്റീവ് ബോട്ടിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോട്ടറി 2016-17 ഗവര്‍ണര്‍ ഡോ.ജോ ഡാനിയലാണ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചത്.

ഐശ്വര്യ സഹ്‌ദേവ് ( ഡല്‍ഹി), ആമിന ആദില്‍ മിയാന്‍ (നാഗ്പൂര്‍), അങ്കിത കാരാട്ട് ( മുംബൈ), അപര്‍ണ (മൈസൂര്‍), അര്‍ച്ചന രവി (കൊച്ചി), അസ്മിത കൗശിക് ( ഡല്‍ഹി), ആയുഷി കുമാരി (റാഞ്ചി), ദേവിക ധന്യുണി (വിസാഗ്) എം. കിരണ്‍ ഹിയ ( ആസ്സാം), മീര മിതുന്‍ (ചെന്നൈ), നേഹ ജാ (കൊല്‍ക്കത്ത), പ്രാര്‍ത്ഥന (കൂര്‍ഗ്), പ്രീത് കണ്‍വര്‍ ചൗധരി (മുംബൈ), രശ്മിത ഗൗഡ (ചിക്മംഗ്ലൂര്‍), ഷിഫാലി അറോറ (ഡല്‍ഹി), സ്റ്റൂടി ചോപ്ര (ഡല്‍ഹി), വൈനൈനം സിന്‍സണ്‍ ( നാഗാലാന്റ്) എന്നിവരാണ് ക്രിയേറ്റീവ് ബോട്ടീക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഈ 17 പ്രശസ്ത ഇന്ത്യന്‍ സുന്ദരിമാരെ അണിനിരത്തിക്കൊണ്ട് സൗന്ദര്യം ഇനി കൊല്ലത്തിന് സ്വന്തം എന്ന മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ക്രിയേറ്റീവ് ബോട്ടിക്കിന്റെയും ക്രിയേറ്റീവ് സില്‍ക്കിന്റെയും ലക്ഷ്യമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ കാനു.എസ്. കരുണാകരന്‍ പറഞ്ഞു. ഡിസൈനര്‍ സാരീസ്, ഡിസൈനര്‍ ഫാബ്രിക്‌സ്, ഡിസൈനര്‍ ചുരിദാര്‍ സ്യൂട്‌സ്, കുര്‍ത്തീസ്, ലാച്ചാസ്, വെസ്റ്റേണ്‍ ഔട്ഫിറ്റ്‌സ് തുടങ്ങി ലേഡീസ് ഫാഷന്‍ വെയറിന്റെ വന്‍ശേഖരമാണ് ക്രിയേറ്റീവ് സില്‍ക്ക്‌സ്് ആന്റ് ബോട്ടിക്കില്‍ ഒരുക്കിയിട്ടുള്ളത്.

27ന് കൊച്ചിയില്‍ നടക്കുന്ന മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരത്തിനുശേഷം വിജയികളെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരസ്യ കാംപെയിനാണ് ക്രിയേറ്റീവ് ബോട്ടിക്കിനും ക്രിയേറ്റീവ് സില്‍ക്കിനും വേണ്ടി തയ്യാറാക്കുന്നത്. കൊച്ചിയിലെ സൗന്ദര്യ മത്സര വേദിയില്‍ വെച്ച് മിസ് ക്യൂന്‍ നോര്‍ത്ത്, മിസ് ക്യൂന്‍ വെസ്റ്റ്, മിസ് ക്യൂന്‍ ഈസ്റ്റ്, മിസ് സൗത്ത് ഇന്ത്യ എന്നീ റീജണല്‍ ടൈറ്റില്‍ വിജയികള്‍ക്ക് ക്രിയേറ്റീവ് ബോട്ടീക് കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.