വി.എസ് നുണപ്രചാരണം അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി

വി.എസ് നുണപ്രചാരണം അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി

Oommen-Chandy-newതിരുവനന്തപുരം: നുണപ്രചാരണം അവസാനിപ്പിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളുമായാണ് വി.എസ് രാഷ്ട്രീയ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ഏകആയുധം വ്യാജ ആരോപണങ്ങളാണ്. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ ഏതൊക്കെയാണെന്നു വി.എസ് ഉടനടി വ്യക്തമാക്കണമെന്നും രണ്ടുദിവസത്തിനകം ആരോപണങ്ങള്‍ തിരുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രി പി.കെ ജയലക്ഷ്മി ഒഴികെ മറ്റു മന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്ന വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഉമ്മന്‍ ചാണ്ടി തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്തഃസത്ത തുറന്നുകാട്ടുന്നതിനുള്ള സുവര്‍ണാവസരമായി തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Photo courtesy : Google /images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.