തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന് മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന് 2015ലെ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഫോര്‍ട് ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്മാന് കെ.എം മോഹന്‍ദാസ് ടി.എം.എ- ലിയോ ഫാര്‍മ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായി.
പ്രശസ്ത ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ടന്റും ലിയോ ഫാര്‍മയുടെ വൈസ് ചെയര്‍മാനുമായ സി.എ ടി.എസ് അനന്തരാമന് ടി.എം.എ മണപ്പുറം ഗ്രൂപ്പ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനും ജോംസണ്‍ എന്റര്‍പ്രൈസസ് എം.ഡി വേദാ ബാസ്റ്റിന് ടി.എം.എ- പി.എന്‍.കെ ഉണ്ണി മെമ്മോറിയല്‍ വിമന്‍ എന്റര്‍പ്രണര്‍ അവാര്‍ഡിനും അര്‍ഹരായി.
തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ എം. ഉത്തരയാണ് ടി.എം.എ – ടി.ആര് രാഘവന് മെമ്മോറിയല്‍ ബെസ്റ്റ് മാനേജ്മെന്റ് സ്റ്റുഡന്റ് അവാര്‍ഡിന് അര്‍ഹയായത്. ഏപ്രില്‍ 19 വൈകുന്നേരം 6ന് ലുലു കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ടി.എം.എ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷനില്‍ എന്‍.ഐ.ഐ.ടി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. വിജയ് തഡാനി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Photo Courtesy : Google/ Images may be subjected to copyright