ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്നുവെന്ന് കോടിയേരി

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്നുവെന്ന് കോടിയേരി

kodiyeriപാലക്കാട് : ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ സര്‍വ്വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് സര്‍ക്കാരില്‍നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ എല്‍.ഡി.എഫില്‍ മാത്രമാണ്് പ്രതീക്ഷയര്‍പ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്നും രാജ്യത്തിനാകെ പ്രത്യാശ നല്‍കുന്ന വിജയം കേരളത്തില്‍ നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പോരാട്ടം നടത്താന്‍ ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ക്ക് സാധ്യമാവുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷനേതാവുമായ വി.എസ് അച്യുതാനന്ദന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.