ജനവഞ്ചനയുടെ കറുത്ത അധ്യായമാണ് യു.ഡി.എഫിന്റെ മദ്യനയമെന്ന് വി.എസ്.അച്യുതാനന്ദന്‍

ജനവഞ്ചനയുടെ കറുത്ത അധ്യായമാണ് യു.ഡി.എഫിന്റെ മദ്യനയമെന്ന് വി.എസ്.അച്യുതാനന്ദന്‍

vsതിരുവനന്തപുരം: ജനവഞ്ചനയുടെ കറുത്ത അധ്യായമാണ് യു.ഡി.എഫിന്റെ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആറ് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിക്കണക്കിന് രൂപ കോഴ വാങ്ങി ബാറുകള്‍ അനുവദിച്ച നയമാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നും ചില ബാറുകള്‍ തുറക്കാനും മറ്റു ചിലത് തുറക്കാതിരിക്കാനും കെ.എം.മാണി നോട്ടെണ്ണല്‍ മെഷീന്‍ വച്ച് കോഴ വാങ്ങിയെന്നും വി.എസ് പറഞ്ഞു. അതിനിടയില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആദര്‍ശത്തിന്റെ പൊയ്മുഖവുമായി എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തത് മുതല്‍ ബാറുകള്‍ പൂട്ടാതിരിക്കാന്‍ കോഴ ചോദിച്ച് ബ്ലാക്‌മെയില്‍ തുടങ്ങിയിരുന്നുവെന്നും മദ്യനയം ജനങ്ങളോടുള്ള വഞ്ചനയാണെന്നും വി.എസ് പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദമാക്കി.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.