പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി

പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി

Pinarayi_Vijayan_(1)_2തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ പതിനാലാം മന്ത്രിസഭയില്‍ പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകളുടെ ചുമതല വഹിക്കുന്നത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ എംഎല്‍എ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി സാമൂഹ്യ സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയായത്. ഇ.ചന്ദ്രശേഖരന്‍ (റവന്യൂ), മാത്യൂ ടി. തോമസ് (ജലവിഭവം), എ.കെ.ശശീന്ദ്രന്‍ (ഗതാഗതം), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം), എ.കെ.ബാലന്‍ (നിയമം-സാംസ്‌കാരികം-പിന്നോക്കക്ഷേമം), ഡോ. കെ.ടി.ജലീല്‍ (തദ്ദേശസ്വയംഭരണം), ഇ.പി.ജയരാജന്‍ (വ്യവസായം, കായികം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി-ദേവസ്വം), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്-പരമ്പരാഗത വ്യവസായം), എ.സി.മൊയ്തീന്‍ (സഹകരണം-ടൂറിസം), കെ.രാജു (വനം-മൃഗസംരക്ഷണം), ടി.പി.രാമകൃഷ്ണന്‍ (എക്‌സൈസ്-തൊഴില്‍), പ്രഫ. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ഷൈലജ (ആരോഗ്യം, സാമൂഹ്യക്ഷേമം), ജി.സുധാകരന്‍ (പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍), വി.എസ്.സുനില്‍കുമാര്‍ (കൃഷി), പി.തിലോത്തമന്‍ (ഭക്ഷ്യം, സിവില്‍ സപ്ലൈസ്), ടി.എം.തോമസ് ഐസക് (ധനകാര്യം) എന്നിവരാണ് അധികാരമേറ്റ മന്ത്രിമാര്‍.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.