ജൂൺ ആദ്യ ആഴ്ച തന്നെ പാഠപുസ്തക വിതരണം : സി. രവീന്ദ്രനാഥ്

ജൂൺ ആദ്യ ആഴ്ച തന്നെ പാഠപുസ്തക വിതരണം : സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: ജൂൺ ആദ്യ ആഴ്ചയിൽ തന്നെ എല്ലാ സ്കൂളുകളിലും പാഠപുസ്തകം എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയ്ക്കും കൂടുതൽ പണം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു കുട്ടിക്ക് അഞ്ച് മുതൽ ഏഴ് രൂപവരെയാണ് ഈ പദ്ധതിക്കായി സർക്കാർ നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

സ്കൂളുകളിലെ അറ്റകുറ്റപണി, നവീകരണം, ശുചിമുറികളുടെ നിർമാണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഒാരോ സ്കൂളിനും പ്രത്യേകം മാർഗരേഖ തയാറാക്കണമെന്നാണ് മന്ത്രിയുടെ അഭിപ്രായം. അതിനുള്ള നടപടികൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് ഉടൻ ആരംഭിക്കുമെന്നും കേരളത്തിലെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.