ലീല: എന്റെ കാഴ്ചപ്പാടിലൂടെ..
മഹേഷിന്റെ പ്രതികാരം കാണണം എന്ന ലക്ഷ്യത്തോടെയാണ് തീയറ്ററില്‍ എത്തിയതെങ്കിലും ടിക്കറ്റ് കിട്ടിയില്ല. അങ്ങനെയാണ് ലീല കാണുന്നത്. രഞ്ജിത്ത്- ഉണ്ണി. ആര് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമ.. ബിജു മേനോന്റെ നായകവേഷം… മികച്ച ചിത്രമാണെന്ന നിരൂപണങ്ങള്‍… ലീല കാണാം എന്നു തന്നെ തീരുമാനിച്ചു. ഉണ്ണിയുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ എന്നു കേട്ടപ്പോള്‍ പ്രതീക്ഷകള്‍ ഏറെ ആയിരുന്നു. എന്നാല്‍ ലീല തുടങ്ങി അല്പ്പനേരത്തിനുള്ളില് സിനിമയുടെ നിലവാരം വളരെ മോശമാണെന്ന് മനസ്സിലായി. കുട്ടിയപ്പന് എന്ന സമ്പന്നനായ കോട്ടയം അച്ചായന്റെ ലീലാവിലാസങ്ങള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രം തീര്‍ത്തും അരോചകമായിരുന്നു. സ്ത്രീകളോട് ഇഷ്ടക്കൂടുതലുള്ള കുട്ടിയപ്പന്റെ ഭ്രാന്തന് ചിന്തകളിലൂടെ യാത്ര ചെയ്യുന്ന സിനിമ ഞാന്‍ അടക്കമുള്ള കുടുംബപ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്.
കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പന് കണ്ട സ്വപ്നത്തിനെ യാഥാര്ത്യമാക്കാന് വേണ്ടി ചെയ്യുന്ന നിഷ്ക്രിയപ്രവൃത്തികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരില്‍ കൂടുതലും കുടുംബങ്ങളായിരുന്നു. എല്ലാവരുടെയും മുഖത്ത് നിര്‍വികാരത മാത്രമായിരുന്നു പ്രതിഫലിച്ചത്. സാധാരണ രഞ്ജിത്ത് ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന മെസേജ് ഒന്നും തന്നെ ഈ ചിത്രത്തില്‍ നിന്ന് ലഭിച്ചില്ല. കുട്ടികള്‍ അടക്കമുള്ള പ്രേക്ഷകരില്‍ വന്യമായ ലൈംഗികചിന്ത ജനിപ്പിക്കുന്ന തരത്തിലുള്ള ‘ലീല’യുടെ പ്രമേയം പ്രോത്സാഹനാര്‍ഹമല്ല. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാന്‍ കഴിയാത്തത്ര വിധം മോശമായ സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്.
Photo courtesy : Google /images may be subject to copyright