കഴിവുകെട്ടവര്‍ ഭരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് വി.എസ് അച്യുതാനന്ദന്‍

കഴിവുകെട്ടവര്‍ ഭരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് വി.എസ് അച്യുതാനന്ദന്‍

VSപെരുമ്പാവൂര്‍: കഴിവുകെട്ടവര്‍ ഭരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പോലീസ് പറയുന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്നും വിഷയം പ്രത്യേകസംഘം അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു. പെരുമ്പാവൂരില്‍ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും വിഷയത്തിന് മറ്റ് മാനങ്ങല്‍ നല്‍കരുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പിടിയിലായ ജിഷയുടെ അയല്‍വാസിയെ എ.ഡി.ജി.പി പത്മകുമാറിന്റെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.