പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ല: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ല: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

behraകൊച്ചി: പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് കേസ് അന്വേഷിക്കാനാവില്ലെന്നും ജിഷ വധക്കേസിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രാഥമികാന്വേഷണമാണ് നടക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷയുടെ പിതാവ് പാപ്പുവിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയാണ് പൊലീസിന്റെ കടമയെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. അന്യ സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ശേഖരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.