സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും
കൊച്ചി: മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് കൊപ്പലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി നിയമിച്ചു. ടീം ഉടമകളിലൊരാളായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് നിയമനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയടക്കം നിരവധി ടീമുകളുടെ പരിശീലകനായിരുന്നു സ്റ്റീവ് കൊപ്പല്‍. ഈയാഴ്ച തന്നെ അദ്ദേഹം കൊച്ചിയിലെത്തും. ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയിലര്‍, ടെറി ഫിലാനെ എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകര്‍.
Photo Courtesy : Google/ Images may be subjected to copyright