പ്രായം കുറയ്ക്കാം….

പ്രായം കുറയ്ക്കാം….

Beautiful-skin-tipsപ്രായാധിക്യം മുലമുണ്ടാവുന്ന ചുളിവുകളെ ഭയക്കുന്നവരാണ് ഏറെയും. കൃത്യമായ സൗന്ദര്യ പരിചരണവും ആരോഗ്യകരമായ ജീവിതരീതിയും നിങ്ങളുടെ കൂടുതല്‍ ചെറുപ്പമാക്കും… ഇതാ ചില സൗന്ദര്യവിദ്യകള്‍…
പതിവായി ഗ്രീന്‍ ടീ കുടിക്കാം

ആന്റി ഏജിങ്ങ് പ്രോപര്‍ടീസ് ആയ കാറ്റജിന്‍ അടങ്ങിയ ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് ചര്‍മ്മത്തെ യൗവ്വനയുക്തമാക്കും.

മസാജ് ചെയ്യുക

മുഖവും ശരീരവും നന്നായി മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിച്ച് ചര്‍മ്മം സുന്ദരമാക്കും. ശരീരത്തില്‍ എണ്ണ തേച്ച് തിരുമ്മിയ ശേഷം കുളിക്കുന്നതും ഗുണം ചെയ്യും.

ഡയറ്റിങ്

മികച്ച ഡയറ്റിങ്ങ് പ്ലാന്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ മനോഹരമായ ചര്‍മ്മത്തിന് ഉടമയാകുമെന്ന കാര്യത്തില്‍ സംശയംവേണ്ട. പതിവായി ജ്യൂസ് കഴിക്കുന്നതും ശീലമാക്കാം.

സണ്‍സ്‌ക്രീന്‍

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി പതിവായി ഉപയോഗിക്കേണ്ട ഒന്നാണ് സണ്‍സ്‌ക്രീന്‍, ഇത് പ്രായാധിക്യം ചെറുക്കുവാനും അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുവാനും ഫലപ്രദമാണ്.

നന്നായി ഉറങ്ങാം

7-8 മണിക്കൂറോളം സുഖമായി ഉറങ്ങുന്നതാണ് പ്രായത്തെ ചെറുക്കാനുള്ള എളുപ്പവഴി. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണിത്.

വ്യായാമം ചെയ്യാം

ശരീരത്തേയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന പ്രക്രിയയാണ് വ്യായാമം. സ്ഥിരമായ വ്യായാമം രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മ്മത്തെ സുന്ദരമാക്കുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.