അരി പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍
വറുത്ത അരിപ്പൊടി രണ്ട് കപ്പ്
നെയ്യ് അര ടേബിള്‍ സ്പൂണ്‍
വെള്ളം ഒന്നരക്കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ തീ കുറച്ച് അരിപ്പൊടി ചേര്‍ത്ത് ഇളക്കുക. തീ അണച്ച് അല്‍പ്പ സമയം വെച്ച ശേഷം ചെറുചൂടോടെ കുഴച്ച് മാവ് മയം വരുത്തുക. മാവ് ഉരുളകളാക്കി പൊടി തൂവി നേര്മയായി പരത്തിയെടുക്കുക. തവ ചൂടാക്കി തയ്യാറാക്കിവെച്ച പത്തിരി പൊങ്ങി വരുന്നതുവരെ ചുട്ടെടുക്കാം.
Photo Courtesy : Google/ Images may be subjected to copyright