യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന് കെ.കെ ശൈലജ

യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന് കെ.കെ ശൈലജ

kk shailajaതിരുവനന്തപുരം: യോഗ ഒരു മതവിഭാഗത്തിന്റെ മാത്രമല്ലെന്നും യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. മതത്തിന്റെ ഭാഗമല്ലാത്തതും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതുമായ പ്രാര്‍ത്ഥനാഗീതമാണ് ആലപിക്കേണ്ടിയിരുന്നതെന്നും രവീന്ദ്രനാഥ ടാഗോറിന്റെ കവിതകള്‍ അത്തരത്തിലുള്ളവയാണെന്നും കെ.കെ ശൈലജ പറഞ്ഞു. യോഗാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതിന് താന്‍ അന്വേഷണം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയുഷ് വകുപ്പ് സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രാര്‍ത്ഥനാ ഗാനം സംബന്ധിച്ച് മന്ത്രി തെറ്റ് ചൂണ്ടിക്കാട്ടിയത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.