കോണ്‍ഗ്രസിന്റെ മദ്യനയത്തില്‍ മാറ്റമില്ലെന്ന് വി.എം സുധീരന്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മദ്യനയത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മദ്യനയമാണ് തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായതെന്ന പേരില്‍ ചര്‍ച്ചകള്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നേതൃമാറ്റത്തിന് സുധാകരന് ആവശ്യപ്പെട്ടിട്ടില്ലെന്നും സുധീരന് വ്യക്തമാക്കി. ക്രിയാത്മകമായ ചര്‍ച്ചകളാണ് നടന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുദിവസത്തെ കെ.പി.സി.സി എക്സിക്യൂട്ടീവ് തീരുമാനങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എം സുധീരന്.
Photo Courtesy : Google/ Images may be subjected to copyright