ക്രൊയേഷ്യ: അവിസ്മരണീയമായ സ്വപ്നതീരം

ക്രൊയേഷ്യ: അവിസ്മരണീയമായ സ്വപ്നതീരം

croഈ സുന്ദരരാജ്യത്തിലേക്ക് കടന്നാല്‍ സൗന്ദര്യത്തിന്റെയും ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും ഗ്രാഫുകള്‍ നമ്മള്‍ മാറ്റിവരയ്ക്കും. ഇക്കാര്യത്തില്‍ മുന്‍പ് മനസ്സില്‍ വരച്ചിട്ടുള്ള ഉന്നതഭൂമികകളാണ് നാം മായ്ച്ചുകളയുക. മനോജ്ഞസംഗീതം, അസാധാരണമായ ഉത്സവങ്ങള്‍, കിടിലന്‍ ഭക്ഷണം, ബീച്ചുകള്‍…..ഇതെല്ലാമാണ് ഈ നാടിന്റെ പ്രത്യേകതകള്‍. ഇവിടെ നിങ്ങള്‍ക്ക് പ്രകൃതിസൗന്ദര്യവും സുന്ദരദ്വീപുകളും മീന്‍പിടുത്തഗ്രാമങ്ങളും മധ്യകാല കെട്ടിടനിര്‍മ്മാണകലയും പാര്‍ട്ടികളും ഉത്സവങ്ങളുമെല്ലാം സന്ദര്‍ശിക്കാം.

ബീച്ചുകള്‍ക്ക് അരികിലൂടെ പോകുന്ന അതിമനോഹരമായ റോഡുകള്‍ ഒരു കാര്‍ വാടകയ്‌ക്കെടുത്ത് സാഹസികമായ റോഡ് യാത്ര നടത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമായതിനാല്‍ ടൂറിസം മേഖലയ്ക്ക് ക്രൊയേഷ്യ നല്ല പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് ഒരു പരിധിവരെ സുരക്ഷിതത്വവും ഭദ്രതയും വിജയകരമായി ഇവിടെ ഉറപ്പാക്കപ്പെടുന്നു.

യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും കുറഞ്ഞ ജനവാസമുള്ള രാജ്യങ്ങളിലൊന്നായ ക്രൊയേഷ്യയില്‍ ഏകദേശം 40 ലക്ഷത്തോളം ജനങ്ങളാണ് ജീവിക്കുന്നത്. അതില്‍ ഭൂരിഭാഗവും ക്രോറ്റ് വംശജരാണ്. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് സീസണ്‍ ആഗസ്റ്റില്‍ അവസാനിക്കും. ഈ മാസങ്ങള്‍ കടല്‍ത്തീര സംഗീതവിരുന്നുകളുടെയും ഉത്സവങ്ങളുടെയും കാലമാണ്. രാജ്യത്ത് മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. മഴയില്ലാത്ത, മഞ്ഞും വേനലും നിറഞ്ഞ കാലാവസ്ഥയും ഇടയ്ക്കുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.