സ്‌കൂള്‍ ബസിലൂടെ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഒരു യാത്ര

സ്‌കൂള്‍ ബസിലൂടെ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഒരു യാത്ര

IMG_3896സ്‌കൂള്‍ ബസ്; വ്യത്യസ്തമായ ഒരു ഇതിവൃത്തമാണല്ലോ…?

തീര്‍ച്ചയായും.. വ്യത്യസ്തമായ ഒരു കഥയാണ് സ്‌കൂള്‍ ബസ് ചര്‍ച്ച ചെയ്യുന്നത്. ചുരുക്കത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു ബാല്യത്തിന്റെ വര്‍ണ്ണങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെ. നമ്മുടെ ചെറുപ്പത്തില്‍ നമുക്ക് കിട്ടിയിരുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ടായിരുന്നു. നൊസ്റ്റാള്‍ജിയ എന്ന ഓമനപ്പേരില്‍ ഓര്‍ക്കുന്ന ബാല്യകാല സ്മരണകള്‍. പക്ഷെ പുത്തന്‍ തലമുറയിലേയ്ക്ക് വരുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് എല്ലാം നഷ്ടമായിരിക്കുന്നു. അവരുടെ ആരോഗ്യം വരെ. മണ്ണുമായിട്ടോ , മഴയായിട്ടോ, പ്രകൃതി ആയിട്ടോ നമ്മുടെ മക്കള്‍ക്ക് ഒരു അടുപ്പവും ഇല്ല. 10 വര്‍ഷങ്ങള്‍ക്കു മുന്നേ ഇതുപോലെ വലിയ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല എവിടെയും. പക്ഷേ ഇപ്പോള്‍ എവിടെ നോക്കിയാലും അംബരചുംബികളായ കെട്ടിടങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കു.

അത്രത്തോളം പ്രകൃതി ഇല്ലായ്മ ചെയ്യപ്പെടുകയാണ്. ആ കെട്ടിടങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വരുന്ന തലമുറയെയാണ് അത് ബാധിക്കുന്നത്. മനുഷ്യ ആയുസിലെ ഏറ്റവും നല്ല കാലഘട്ടം ബാല്യമാണ്. ബാല്യത്തില്‍ മാത്രമേ നമ്മള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ജീവിക്കുന്നുള്ളു. അതിനു ശേഷം നമ്മള്‍ എല്ലാവരും ഭാവിയിലാണ് ജീവിക്കുന്നത്. ഭാവിയില്‍ എന്താവണം, എന്ത് പഠിക്കണം, എന്ത് ജോലി ചെയ്യണം അങ്ങനെ കുറെ കാര്യങ്ങള്‍… ജീവിതത്തില്‍ സന്തോഷമായിരിക്കേണ്ട കുഞ്ഞിനെ മുതിര്‍ന്നവര്‍ പറക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ സത്യം. നമ്മുടെ കുട്ടികള്‍ ഒരു മുറിയില്‍ അടങ്ങി ഇരുന്ന് ലാപ്‌ടോപിലോ മൊബൈലിലോ ഗെയിം കളിക്കുവാണേല്‍ നമ്മള്‍ ഹാപ്പിയാകും. അവന്‍ നല്ല കുട്ടിയാണെന്ന് മറ്റുള്ളവര്‍ പറയും. പക്ഷേ അങ്ങനെയല്ല വേണ്ടത്.. അവന്‍ മരത്തില്‍ കയറാന്‍ പഠിക്കണം, മഴ നനയണം, കൂട്ടുകാരുടെ കൂടെ സമയം ചെലവഴിക്കണം, ലാപ്‌ടോപ്പോ മൊബൈലോ അല്ല ജീവിതം എന്ന് മനസിലാക്കണം. അതിന് വേണ്ടിയുള്ള ഒരു ശ്രമമാണ് സ്‌കൂള്‍ ബസ് എന്ന സിനിമ.

സിനിമയുടെ പ്രൊമോഷന്‍സും വ്യത്യസ്തമായിരുന്നല്ലോ..?

ഒരു ദിവസം എനിക്ക് തോന്നിയ ഒരു ആശയത്തിന്റെ പുറത്താണ് ലുലു മാളില്‍ പ്രൊമോഷന്‍ നടത്താന്‍ കാരണം. എല്ലാ അര്‍ത്ഥത്തിലും ലുലു മാള്‍ ഇപ്പോള്‍ കേരളത്തിന്റെ ഒരു ഹബ് ആണ്. എല്ലാ ഭാഗത്ത് നിന്നുമുള്ള ആളുകള്‍ ഒരുമിച്ചു എത്തുന്ന ഒരു പ്രധാന സ്ഥലം. അവിടെ ഒരു പ്രൊമോഷന്‍ നടത്താന്‍ ആശയം ഉണ്ടായപ്പോള്‍ ലുലു മാള്‍ അധികൃതരുമായി സംസാരിക്കുകയും അവര്‍ എനിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. എനിക്ക് തോന്നിയ ഒരു ഐഡിയ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത എ.വി അനൂപ് സാറിനോട് ഒരുപാട് നന്ദിയുണ്ട്. എന്താണെങ്കിലും ലുലു മാളില്‍ നടത്തിയ പ്രൊമോഷന്‍ ഒരുപാട് ആളുകളിലേയ്ക്ക് ഇറങ്ങി ചെന്നിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.