മണപ്പുറം എം.ബി.എ അവാര്‍ഡ് ഗോകുലം ഗോപാലന് ഇന്ന് സമ്മാനിക്കും

മണപ്പുറം എം.ബി.എ അവാര്‍ഡ് ഗോകുലം ഗോപാലന് ഇന്ന് സമ്മാനിക്കും

കൊച്ചി: 6ാമത് എം.ബി.എ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ ഗോകുലം ഗോപാലന് ഇന്ന് സമ്മാനിക്കും. 2500 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകര്‍ക്കാണ് എം.ബി.എ (മലയാളി ബിസിനസ്സ് അച്ചീവര്‍) അവാര്‍ഡ് നല്‍കുന്നത്.
ഇന്ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന യുണീക് ടൈംസ് എഫ്.എം.ബി അവാര്‍ഡ് നിശയില്‍ പുരസ്‌കാരം സമ്മാനിക്കും. വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങില്‍ എം.ബി.എ അവാര്‍ഡിനൊപ്പം ബിസിനസ്സ് അവാര്‍ഡുകളും വിതരണം ചെയ്യും. എം.ബി.എ അവാര്‍ഡ് ലഭിക്കുന്നവര്‍ 2500 കോടി ആസ്തിയുള്ള മലയാളി സമ്പന്നരുടെ സംഘടനയായ എലൈറ്റ് ക്ലബ്ബില്‍ അംഗമാകുമെന്ന് യുണീക് ടൈംസ് എഡിറ്റര്‍ അജിത് അറിയിച്ചു.

ബിസിനസ് രംഗത്ത് വിജയം കൈവരിച്ച വനിത സംരംഭകരും കര്‍മ്മോത്സുകരായ യുവസംരംഭകരുമാണ് വിമന്‍ എക്‌സലന്‍സി അവാര്‍ഡിനും യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡിനും അര്‍ഹരായിരിക്കുന്നത്. പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍: ഷേര്‍ളി റെജിമോന്‍ (എം.ഡി, മിലന്‍ ഡിസൈന്‍, വിമന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്), എലിസബത്ത് ചാക്കോ ( എം.ഡി, കല്പന, വിമന്‍ എക്‌സലന്‍സി അവാര്‍ഡ് ഇന്‍ ബ്യൂട്ടി ആന്റ് വെല്‍നസ്), , ദിവിയ തോമസ് (ഫൗണ്ടര്‍, പേപ്പര്‍ട്രയില്‍, യംഗ് വിമന്‍ എക്‌സലന്‍സി അവാര്‍ഡ്), ഡോ. പി.എ മേരി അനിത ( വിമന്‍ എക്‌സലന്‍സി അവാര്‍ഡ് ഇന്‍ സോഷ്യല്‍ ആന്റ് കമ്മ്യൂണിറ്റി), ടി.ആര്‍ ഷംസുദ്ദീന്‍ (സി.എം.ഡി, കൊച്ചിന്‍ കോളേജ്, യംഗ്എന്‍ട്രപ്രണര്‍ അവാര്‍ഡ് ഓഫ് എഞ്ചിനീയറിംഗ്), വി.കെ വര്‍ഗ്ഗീസ് (എം.ഡി, വീ കേ വീ കാറ്ററേഴ്‌സ്, ബിസിനസ് എക്‌സലന്‍സ് ഇന്‍ ഫുഡ്‌സെസ്റ്റ് ഹോസ്പിറ്റാലിറ്റി ), എം.സി സണ്ണി (സി.എം.ഡി, നാഷണല്‍ ബില്‍ഡേഴ്‌സ്, ബിസിനസ് എക്‌സലന്‍സ് ഇന്‍ കണ്‍സ്ട്രക്ഷന്‍), സുനില്‍കുമാര്‍ & സുധീഷ് കുമാര്‍ (ഗുഡ്‌വിന്‍ ഗ്രൂപ്പ്, ഡൈനാമിക് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍).
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, പറക്കാട്ട് ജ്വല്ലേഴ്‌സ്, ഇന്ത്യന്‍ വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.