പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും

പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും

 
martinകൊച്ചി: പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യുണീക് ടൈംസ് എഡിറ്റര്‍ അജിത് അറിയിച്ചു.
മാര്‍ട്ടിന്‍ പ്രക്കാട്ടാണ് (ചാര്‍ളി) മികച്ച സംവിധായകന്‍. മികച്ച നടനായി ജയസൂര്യ (സു സു സുധി വാത്മീകം, ലുക്കാചുപ്പി) മികച്ച നടിയായി ജ്യുവല്‍ മേരി (പത്തേമാരി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡിന് അര്‍ഹരായവര്‍: ടെലിവിഷന്‍ വിഭാഗത്തിലെ മികച്ച നടന്‍: മനോജ് പറവൂര്‍ (മഞ്ഞുരുകും കാലം- മഴവില്‍ മനോരമ), മികച്ച നടി: മാളവിക വെയില്‍സ് (പൊന്നമ്പിളി – മഴവില്‍ മനോരമ), മികച്ച ചലച്ചിത്ര അധിഷ്ഠിത പരിപാടി സംവിധാനം: ബ്രൈറ്റ് സാം (കോടമ്പാക്കം ഡയറി – ജീവന്‍ ടിവി), മികച്ച വാര്‍ത്ത ഛായാഗ്രാഹകന്‍: രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച വാര്‍ത്ത അവതാരകന്‍: ഫിജി തോമസ് (മനോരമ ന്യൂസ്), മികച്ച വാര്‍ത്ത അവതാരക: സ്മൃതി പരുത്തിക്കാട് (മാതൃഭൂമി ന്യൂസ്), മികച്ച വാര്‍ത്താ ഡോക്യുമെന്ററി: ട്രൂത്ത് ഇന്‍സൈഡ് – ലിജോ വര്‍ഗീസ് (മീഡിയ വണ്‍), മികച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍: സമീര്‍ സി (കൈരളി ടിവി), ശ്രീമന്‍ നാരായണന്‍ (എക്‌സലന്‍സ് ഇന്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍), തോപ്പില്‍ ആന്റോ (ലൈഫ് ടൈം അച്ചീവ്‌മെന്റ്).

കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന യുണീക് ടൈംസ് എഫ്.എം.ബി അവാര്‍ഡ് നിശയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, പറക്കാട്ട് ജ്വല്ലേഴ്‌സ്, ഇന്ത്യന്‍ വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്. ടെലിവിഷന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റോയ് മണപ്പള്ളില്‍, യുണീക് ടൈംസ് എഡിറ്റര്‍ അജിത്, ഫിലിം അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ സലാം ബാപ്പു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.