മണപ്പുറം ഗോള്‍ഡ് ലോണ്‍ യുണീക് ടൈംസ് എഫ്.എം.ബി അവാര്‍ഡുകള്‍ സമ്മാനിച്ചു

മണപ്പുറം ഗോള്‍ഡ് ലോണ്‍ യുണീക് ടൈംസ് എഫ്.എം.ബി അവാര്‍ഡുകള്‍ സമ്മാനിച്ചു


കൊച്ചി: മണപ്പുറം ഗോള്‍ഡ് ലോണ്‍ യുണീക് ടൈംസ് എഫ്.എം.ബി അവാര്‍ഡുകള്‍ സമ്മാനിച്ചു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ എം.ബി.എ അവാര്‍ഡും പത്താമത് മിന്നലെ ഫിലിം ടിവി അവാര്‍ഡുകളും ബിസിനസ്സ് അവാര്‍ഡുകളും വിതരണം ചെയ്തു.

മണപ്പുറം എം.ഡി, സി.ഇ.ഒ, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ വി.പി നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി എഫ്.എം.ബി അവാര്‍ഡ് നിശ ഉദ്ഘാടനം ചെയ്തു. യുണീക് ടൈംസ് എഡിറ്റര്‍ അജിത് രവി, അവാര്‍ഡ് ജൂറി അംഗങ്ങളായ റോയി മണപ്പള്ളില്‍, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

6ാമത് എം.ബി.എ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ ഗോകുലം ഗോപാലന് വി.പി നന്ദകുമാര്‍ സമ്മാനിച്ചു. 2500 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകര്‍ക്കാണ് എം.ബി.എ (മലയാളി ബിസിനസ്സ് അച്ചീവര്‍) അവാര്‍ഡ് നല്‍കുന്നത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി) വി.പി നന്ദകുമാറില്‍ നിന്നും സലാം ബാപ്പുവില്‍ നിന്നും ഏറ്റുവാങ്ങി. ജ്യുവല്‍ മേരിക്ക് (പത്തേമാരി) മികച്ച നടിക്കുള്ള അവാര്‍ഡ് വി.പി നന്ദകുമാറും പ്രീതി പറക്കാട്ടും ചേര്‍ന്ന് സമ്മാനിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.