ജയസൂര്യക്ക് അവാര്‍ഡ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരോട് ഒരു വാക്ക്…

ജയസൂര്യക്ക് അവാര്‍ഡ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരോട് ഒരു വാക്ക്…

jayaസംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജയസൂര്യക്ക് അവാര്‍ഡ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരോട് ഒരു വാക്ക്… സിനിമയില്‍ എത്തും മുമ്പേ ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ ജയസൂര്യ ലൈവ് ഷോ ചെയ്തിരുന്നപ്പോള്‍ മോഡല്‍സ് ഇന്‍ കൊച്ചി എന്ന പോഗ്രാം നിര്‍മ്മിച്ച് അവതരിപ്പിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ ദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഞാന്‍ നടത്തിയ പത്താമത് മണപ്പുറം മിന്നലെ ഫിലിം ടി.വി അവാര്‍ഡില്‍ ജൂറി പാനല്‍ മികച്ച നടനായി തെരഞ്ഞെടുത്തത് ജയസൂര്യയെയായിരുന്നു. ബിസിനസ്സ്, ഫിലിം, ടി.വി മേഖലകളിലെ പ്രതിഭകള്‍ക്കായി നടത്തിയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാന്‍ ജയസൂര്യയൊഴികെ മറ്റെല്ലാ പ്രമുഖരും എത്തിയിരുന്നു. ഗോകുലം ഗോപാലന്‍ അടക്കമുള്ള പുരസ്‌കാര ജേതാക്കളില്‍ പലരും മുംബൈയില്‍നിന്നും ഡല്‍ഹിയില്‍ നിന്നും വരെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് താരം അറിയിച്ചപ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പകരം മറ്റാരെയെങ്കിലും അയയ്ക്കാന്‍ അപേക്ഷിച്ചെങ്കിലും അതിനുള്ള മര്യാദ പോലും ജയസൂര്യ കാണിച്ചില്ല. സാമ്പത്തിക ലഭ്യതയുള്ള അവാര്‍ഡുകള്‍ക്ക് മാത്രം പ്രാധാന്യം കല്പിക്കുന്നവര്‍ക്ക് അംഗീകാരങ്ങളുടെ മഹത്വം മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. അതുകൊണ്ടാവണം ജയസൂര്യ ഈ അവാര്‍ഡ് സ്വീകരിക്കാതിരുന്നത്. താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നടനെന്ന് സ്വയം വിശ്വസിക്കുന്ന ജയസൂര്യ ഇത്തരം അവസരങ്ങളില്‍ ഇനിയെങ്കിലും സാമാന്യ മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
13346557_624819057674410_8594763697845846163_n

 

13344800_624835154339467_6436250668247693218_n

_MG_3106

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.