മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടേത് സംസ്ഥാന താല്പര്യങ്ങള്‍ക്ക് നിരക്കാത്ത നിലപാടാണെന്ന് വി.എം.സുധീരന്‍

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടേത് സംസ്ഥാന താല്പര്യങ്ങള്‍ക്ക് നിരക്കാത്ത നിലപാടാണെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന താല്പര്യങ്ങള്‍ക്ക് നിരക്കാത്ത നിലപാട് തുടരുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എത്രയും വേഗം സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

”അണക്കെട്ടിന് ബലക്കുറവില്ലെന്ന് തമിഴ്‌നാടിന്റെ വാദം നമ്മളും, ബലക്ഷയമുണ്ടെന്ന് നമ്മുടെ വാദം തമിഴ്‌നാടും അംഗീകരിച്ചിട്ടില്ലെന്ന്” ഭാഷ്യത്തില്‍ നിന്ന്് മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാണെന്നും മുല്ലപ്പെരിയാര്‍ കാര്യത്തില്‍ സംസ്ഥാന നിയമസഭ ആവര്‍ത്തിച്ചു പാസാക്കിയ പ്രമേയങ്ങളില്‍ നിന്നും സര്‍വ്വകക്ഷിയോഗങ്ങളില്‍ ഉണ്ടായ ഏകകണ്ഠമായ തീരുമാനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമാണിതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ പ്രശ്‌നം മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്നും അതുകൊണ്ടുതന്നെ എത്രയും വേഗത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടി കേരളത്തിന്റെ സുവ്യക്തമായ നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

 

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.