കലാഭവൻ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കും

കലാഭവൻ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കും

 

 

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് നൽകാൻ ശുപാർശ. ഇതുസംബന്ധിച്ച രേഖകൾ ഡി.ജി.പി ലോക്നാഥ് ബെബ്റയാണ് സംസ്ഥാന സർക്കാറിന് കൈമാറിയത്. ശുപാർശ ലഭിച്ചതിനെ തുടർന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത് സംബന്ധിച്ച വിജ്ഞാപനവും സർക്കാർ പുറത്തിറക്കി.

മണിയുടെ മരണം സ്വാഭാവിക മരണമല്ല കൊലപാതകം ആണെന്ന നിലപാടിൽ തന്നെ ഉറച്ചു നിന്ന മണിയുടെ സഹോദരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. കൂടാതെ സ്വഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നതായും രാമകൃഷ്ണൻ ആരോപിച്ചിരുന്നു

കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് മണിയുടെ സഹോദരന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ടുള്ള ഡി.ജി.പിയുടെ ശിപാർശ സർക്കാറിന് ലഭിച്ചത്.

 

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.