അന്താരാഷ്ട്ര കായികമന്ത്രിയല്ല: ഇ.പി ജയരാജന്‍

അന്താരാഷ്ട്ര കായികമന്ത്രിയല്ല: ഇ.പി ജയരാജന്‍

jayarajകണ്ണൂര്‍: താന്‍ കേരളത്തിന്റെ കായികമന്ത്രിയാണെന്ന് ഇ.പി ജയരാജന്‍. താന്‍ അന്താരാഷ്ട്ര കായികമന്ത്രിയാണെന്നാണ് ചില പത്രക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മാധ്യമങ്ങള്‍ പല തവണ വേട്ടയാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിലൊന്നും പതറിപ്പോയിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. പാപ്പിനിശ്ശേരിയില്‍ നടന്ന അനുസ്മരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോക്‌സിംഗ് താരം മുഹമ്മദാലിയെ കേരളത്തിന്റെ കായികതാരം എന്ന് വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഇ.പി ജയരാജന്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.