ക്രൊയേഷ്യ: അവിസ്മരണീയമായ സ്വപ്നതീരം

ക്രൊയേഷ്യ: അവിസ്മരണീയമായ സ്വപ്നതീരം

croatമുന്‍ സോഷ്യലിസ്റ്റ് രാജ്യമായ ക്രൊയേഷ്യ 1991ലാണ് സ്വാതന്ത്ര്യം നേടിയത്. ഇത് ഇപ്പോള്‍ ഒരു റിപ്പബ്ലിക്കന്‍ രാജ്യമാണ്. സമ്പദ്ഘടന, സ്ഥിരത എന്നീ കാര്യങ്ങളില്‍ രാജ്യം ത്വരിതവളര്‍ച്ചയാണ് കാണിക്കുന്നത്. വികസ്വരരാഷ്ട്രമായാണ് തരംതിരിക്കപ്പെട്ടതെങ്കിലും ക്രൊയേഷ്യയുടെ സമ്പദ്ഘടന വന്‍ വളര്‍ച്ചയും സ്ഥിരതയും നിലനിര്‍ത്തുന്നു. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും ഐക്യരാഷ്ടസഭയിലും മെഡിറ്ററേനിയന്‍ യൂണിയനിലും അംഗമായ ക്രൊയേഷ്യ വന്‍കിട വികസനപദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. പ്രത്യേകിച്ചും അടിസ്ഥാന സൗകര്യവികസനത്തിന്റെയും ടൂറിസം മേഖലയുടെ വികസനത്തിന്റെയും കാര്യത്തില്‍.

അഡ്രിയാട്ടിക് കടലിന്റെ സാന്നിധ്യമുള്ളതിനാല്‍, മറ്റേതൊരു യൂറോപ്യന്‍ രാഷ്ട്രങ്ങളേക്കാളും കൂടുതല്‍ ആകര്‍ഷകമാണ് ക്രൊയേഷ്യ. അഡ്രിയാടിക് കടല്‍ത്തീരത്ത് സൂര്യസ്‌നാനം സ്വപ്‌നം കാണാത്ത ഒരു യൂറോപ്പുകാരനും ഉണ്ടാകില്ല. രാജ്യത്തെ പ്രധാന തീര നഗരം ഡുബ്രോവ്‌നിക് ആണ്. ഇവിടെ സമ്പന്നമായ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവ കാണാം. ത്വരിതഗതിയില്‍ വളര്‍ച്ച നേടുന്ന നഗരമാണെങ്കിലും 16ാം നൂറ്റാണ്ടിലെ കെട്ടിടങ്ങളും നവോത്ഥാനകാലത്തെ കെട്ടിടങ്ങളും ഇവിടെ നിലനിര്‍ത്തിയിരിക്കുന്നു.
കൂടുതല്‍ ഉള്ളിലോട്ട് യാത്രചെയ്താല്‍, നിരവധി ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്താനാകും. രാജ്യത്തെ ഏറ്റവും പഴയ ചരിത്രാവശിഷ്ടങ്ങളില്‍ ഒന്ന് ഡയോക്ലീഷ്യന്‍ കൊട്ടാരമാണ്. ഇതിനെ ഒരു സംരക്ഷിത ചരിത്ര കേന്ദ്രമായി യുനെസ്‌കോ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ കേന്ദ്രത്തില്‍ റോമാക്കാരുടെ കെട്ടിടനിര്‍മ്മാണ വിദ്യകള്‍ രുചിച്ചറിയാം. ക്രൊയേഷ്യയിലെ ടൂറിസ്റ്റ് ഭൂപടത്തിലെ പ്രധാനകേന്ദ്രമാണ് ഈ കൊട്ടാരം.

ഈ രാജ്യത്തിന് അതിന്റെ തീരദേശ സ്വത്തുക്കളുമായി അവിഭാജ്യബന്ധമുണ്ട്. ഈ രാജ്യത്തെ എല്ലാം, നഗരങ്ങളുടെ വളര്‍ച്ച പോലും തീരദേശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇത്തരം തീരദേശ നഗരങ്ങളിലൊന്നാണ് സദര്‍. തീരദേശമൊഴികെ ഡുബ്രോവ്‌നിക് എന്ന നഗരവുമായി സദറിന് കാര്യമായ സാമ്യമൊന്നുമില്ല. ഇത് ഒരു പുരാതന നഗരമാണ്. തെരുവുകളിലെ പഴയ റോമന്‍ സാദൃശ്യങ്ങള്‍ അധികൃതര്‍ നിലനിര്‍ത്തിയിരിക്കുന്നു. ഡല്‍മേഷ്യയിലെ സെന്റ് ഡോനാറ്റ് പള്ളിയും പ്രധാനമാണ്. ഇവിടെ രാത്രി ജീവിതം ആസ്വദിക്കാന്‍ കഴിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ചില നൈറ്റ് ക്ലബ്ബുകളും കാണാന്‍ സാധിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.