ക്രൊയേഷ്യ: അവിസ്മരണീയമായ സ്വപ്നതീരം

ക്രൊയേഷ്യ: അവിസ്മരണീയമായ സ്വപ്നതീരം

croatiaനിങ്ങളുടെ ക്രൊയേഷ്യ സന്ദര്‍ശനത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട മൂന്ന് ബോട്ട് യാത്രകള്‍ ഉണ്ട്. ഈ യാത്രയില്ലെങ്കില്‍, നിങ്ങള്‍ക്ക് ഈ നാടിനെ അറിയാന്‍ കഴിയില്ല. അഡ്രിയാട്ടിക് കടലിലാണ് ഈ രാജ്യത്തിന്റെ സൗന്ദര്യമത്രയും കുടികൊള്ളുന്നത്. അഡ്രിയാട്ടിക് കടലിലെ ആയിരം ദ്വീപുകളില്‍ പത്തെണ്ണമെങ്കിലും സന്ദര്‍ശിച്ചേ മതിയാവൂ. പത്തോളം ദേശീയ പാര്‍ക്കുകളെങ്കിലും ക്രൊയേഷ്യയില്‍ ഉണ്ട്. അവയുടെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കുന്നതിന് അതീവപ്രാധാന്യമാണ് ക്രൊയേഷ്യന്‍ ജനത നല്‍കുന്നത്. ഇതില്‍ ഏറ്റവും ആകര്‍ഷകമായത് പ്ലിറ്റൈ്വസ് ലേക്‌സ് നാഷണല്‍ പാര്‍ക്കാണ്. ഈ പാര്‍ക്കിലൂടെ ഏകദേശം 16 കായലുകളാണ് ഒഴുകുന്നത്. അപൂര്‍വ്വ പക്ഷികള്‍, ചെന്നായ്ക്കള്‍, നാടന്‍ കരടികള്‍ എന്നിവ ഈ പ്രകൃതി സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന കാഴ്ചകളാണ്. 120ഓളം അപൂര്‍വ്വ പക്ഷികളും ഈ പാര്‍ക്കിലുണ്ട്.

ഭക്ഷണത്തെപ്പറ്റി പരാമര്‍ശിക്കാതെ ഈ കുറിപ്പ് നിര്‍ത്താനാവില്ല. സാവധാനത്തിലൂള്ള ഭക്ഷണക്രമമാണ് ക്രൊയേഷ്യക്കാരുടെ സവിശേഷത. ഓരോ വിഭവത്തിനും അവര്‍ വന്‍പ്രാധാന്യം നല്‍കുന്നു. ഓരോ കോഴ്‌സിനൊപ്പവും വീഞ്ഞ് വിളമ്പാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. സാവധാനത്തിലുള്ള ഭക്ഷ്യശീലം ഭക്ഷണത്തെ അറിഞ്ഞ് ആസ്വദിക്കാന്‍ സഹായിക്കും. ഓരോ കോഴ്‌സിനെയും വീഞ്ഞ് രുചികരമാക്കുമെന്നതില്‍ സംശയമില്ല. ക്രൊയേഷ്യ എന്ന രത്‌നക്കല്ലിനെ ആര്‍ക്കും പൂര്‍ണ്ണമായി നിര്‍വ്വചിക്കാനാവില്ല. പക്ഷെ ഈ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ മറക്കാനാവാതെ പതിഞ്ഞുകിടക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സ്വപ്‌നനാട് സന്ദര്‍ശിക്കാന്‍ മറക്കാതിരിക്കുക.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.