സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം : സ്വാധി പ്രാചി

സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം : സ്വാധി പ്രാചി

471596-sadhvi-prachiറൂര്‍ക്കെ (ഉത്തരാഖണ്ഡ്) : ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സ്വാധി പ്രാചി. ഉത്തരാഖണ്ഡിലെ റൂര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാധ്വി.

സാക്കിര്‍ മതപ്രാസംഗികനല്ല, ഭീകരവാദിയാണ്.ഒരു സംഘടനയുടെ നേതാവായല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിലാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്ന് സ്വാധി പ്രാചി കൂട്ടിച്ചേർത്തു. മദ്രസകളിൽ നടക്കുന്ന പ്രഭാഷണങ്ങൾക്ക് ഭീകരവാദവുമായി ബദ്ധമുണ്ടോയെന്നു സർക്കാർ അന്വേഷിക്കണം എന്നും അവർ കൂട്ടിച്ചേർത്തു.

ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിറിന്റെ പ്രസംഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മുംബൈ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൗദി അറേബ്യയിലാണ് സാക്കിര്‍ ഇപ്പോള്‍ താമസിക്കുന്നത്. മുംബൈയില്‍ സാക്കിര്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനത്തിനും സര്‍ക്കാര്‍ വിലക്കേറപ്പെടുത്തി. സ്കൈപ്പ് വഴി മാധ്യമങ്ങളെ കാണുമെന്ന് കഴിഞ്ഞദിവസം സാക്കിര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹോട്ടലുകള്‍ വേദി അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇത് റദ്ദാക്കി.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.