ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തിയതിന്റെ വിരോധമാണ് സംഭവത്തിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടുസംഭവങ്ങളിലും പോലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രാത്രി 12.45 ഓടെ ബി.എം.എസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ 30 ഓളം വരുന്ന സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.