മിസ് സൗത്ത് ഇന്ത്യ 2017

മിസ് സൗത്ത് ഇന്ത്യ 2017

Miss South India Logoകൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന 15ാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 28നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
മത്സരത്തിന്റെ ഓഡിഷന്‍ ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, കൊച്ചി എന്നീ സ്ഥലങ്ങളില്‍ നടക്കും. ബ്ലാക്ക് കോക്ക് ടെയിലാണ് ഓഡിഷന്റെ ഡ്രസ്സ് കോഡ്. ഹൈദരാബാദ് ഓഡിഷന്‍ സെപ്തംബര്‍ അവസാനവാരം നടക്കും.
ലോകത്തിന്റെ ഏത് കോണിലുമുള്ള ദക്ഷിണേന്ത്യന്‍ യുവതികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓഡിഷനില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15 മത്സരാര്‍ത്ഥികള്‍ മിസ് സൗത്ത് ഇന്ത്യ ഫൈനലില്‍ മാറ്റുരയ്ക്കും.

നിബന്ധനകള്‍

വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’4’ന് മുകളില്‍ ഉയരമുണ്ടാകണം.
അവിവാഹിതയായിരിക്കണം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മിസ് സൗത്ത് ഇന്ത്യ (www.misssouthindia.org ) വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് രവി പെഗാസസ് 09846050283, 09447050283

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.