ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം

streetതിരുവനന്തപുരം: ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം. മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന നായകളെ കൊല്ലാന്‍ രേഖാമൂലം അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മനുഷ്യ ജീവനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവ് നായ പ്രശ്‌നത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് ആക്രമണസ്വഭാവം കാണിക്കുന്ന നായ്ക്കളെ കൊല്ലാന്‍ തീരുമാനം ഉണ്ടായത്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.