മേനകാ ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകില്ലെന്ന് രമേശ് ചെന്നിത്തല

മേനകാ ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകില്ലെന്ന് രമേശ് ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: മേനകാ ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന മേനക ഗാന്ധിയുടെ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൊതുനിരത്തില്‍ ജനങ്ങളെ ആക്രമിക്കാന്‍ വരുന്ന തെരുവ് നായ്ക്കളെ കൊല്ലണമെന്നും നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷീലുവമ്മയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷീലുവമ്മയുടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.