ഭീകരവാദത്തില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്ന് നരേന്ദ്ര മോദി

ഭീകരവാദത്തില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്ന് നരേന്ദ്ര മോദി

 

modiന്യൂഡല്‍ഹി: ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരവാദത്തില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ 125 കോടി ജനങ്ങളും പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ്യത്തില്‍നിന്ന് സുരാജ്യത്തിലേക്കു നാം മാറണമെന്നും രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഇവിടെയുണ്ട്. ഇത് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞുവെന്നും ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി. യുണീക് ടൈംസിന്റെ എല്ലാ വായനക്കാര്‍ക്കും 70ാം സ്വാതന്ത്ര്യദിനാശംസകള്‍.

 

 Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.