യു.ഡി.എഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല

യു.ഡി.എഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല

rameshതിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും വിഷയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മദ്യനയം വേണ്ട രീതിയില്‍ ഗുണം ചെയ്തില്ലെന്നും കുറച്ചു പേരെ മാത്രമാണ് സ്വാധീനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയത്തില്‍ പുനരാലോചന നടത്തുമ്പോള്‍ തന്റെ നിലപാട് അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മദ്യനയം എല്ലാവരും കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തില്‍ മറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ വിശദമാക്കി.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കളിയുടെയും അഴിമതിയുടെയും ഭാഗമായാണ് യുഡിഎഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ പ്രതികരിച്ചു. ആരുടെ നിലപാടാണ് ചെന്നിത്തല പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും മദ്യനയം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെക്കുറിച്ച് കോണ്‍ഗ്രസും യുഡിഎഫും പ്രതികരിക്കണമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.